കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് ദേശീ. വക്തമാവ് മനീഷ് തിവാരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര ബഡ്ജറ്റിലെ സുപ്രധാന തീരുമാനങ്ങളുടെ സൂചനകള്‍ പുറത്തുവിട്ടാണ് മനീഷ് തിവാരി ആരോപണം ഉന്നയിച്ചത്.
സര്‍ക്കാര്‍ ഉറവിടങ്ങള്‍ വഴി ലഭിച്ച ഈ സൂചനകള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തുകകളും ബഡ്ജറ്റിലും വരികയാണെങ്കില്‍ ബഡ്ജറ്റ് ചോര്‍ന്നതായി കണക്കാക്കേണ്ടതല്ലേയെന്നും തിവാരി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *