നമ്മുടെ സൈനികര്‍ നമ്മുടെ അഭിമാനം; ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്നു ലക്ഷം കോടി രൂപ കവിഞ്ഞു

ന്യൂഡല്‍ഹി: ‘നമ്മുടെ സൈനികര്‍ നമ്മുടെ അഭിമാനം’ എന്ന വിശേഷണത്തോടെ അടുത്ത വര്‍ഷത്തേക്കുള്ള പ്രതിരോധ വിഹിതം ധനമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്നു ലക്ഷം കോടി രൂപ കവിഞ്ഞതാണ് പ്രധാന വിശേഷം. ഇതിനു പുറമെ ആവശ്യമായ പ്രത്യേക സാമ്പത്തിക സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി

നാലു പതിറ്റാണ്ടിലധികമായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി മോദി സര്‍ക്കാര്‍ നടപ്പാക്കിയ കാര്യം മന്ത്രി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതിക്കായി 35,000 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വിവിധ സൈനിക വിഭാഗങ്ങള്‍ക്ക് ശമ്പളവര്‍ധനവും സര്‍ക്കാര്‍ ഉറപ്പാക്കി.
2.95 ലക്ഷം കോടി രൂപയായിരുന്നു 2018ലെ ബജറ്റില്‍ പ്രതിരോധ വിഹിതം. 2017ല്‍ ഇത് 2.74 ലക്ഷം കോടിയായിരുന്നു. സായുധസേനകളുടെ ആധുനീകരണത്തില്‍ നാലുകൊല്ലമായി നിലനിന്ന മാന്ദ്യത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് പ്രതിരോധ ബജറ്റില്‍ 7.81% വര്‍ധന വരുത്തിയത്. അതിനു മുന്‍പ് അഞ്ചു മുതല്‍ ഏഴ് ശതമാനം വരെയായിരുന്നു വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *