രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനു ജയം

ന്യൂഡല്‍ഹി: നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പു നടന്ന രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനു ജയം. 12,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷഫിയ സുബൈര്‍ വിജയിച്ചത്. ഇതോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 അംഗങ്ങളായി. 2013 ല്‍ ബിജെപി ജയിച്ച മണ്ഡലമാണിത്. ബിഎസ്പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പു മാറ്റിവച്ചത്.
ഉപതിരഞ്ഞെടുപ്പു നടന്ന ഹരിയാനയിലെ ജിന്ദില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഇവിടെ മൂന്നാം സ്ഥാനത്താണ്. ഐഎന്‍എല്‍ഡിയുടെ പ്രതിനിധിയായ ഹരിചന്ദ് മിദ്ധയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പു നടന്നത്. മിദ്ധയുടെ മകന്‍ കൃഷന്‍ മിദ്ധയാണ് ബിജെപി സ്ഥാനാര്‍ഥി.

Leave a Reply

Your email address will not be published. Required fields are marked *