പെപ്പര്‍ഫ്രൈ ഓഫ്ലൈന്‍ സ്റ്റോര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദ്യ പെപ്പര്‍ഫ്രൈ ഓഫ്ലൈന്‍ സ്റ്റോര്‍ തുറന്നു. കേശവദാസപുരം – ഉള്ളൂര്‍ റോഡില്‍ 2450 ചതുരശ്ര അടി സ്ഥലത്താണ് സ്റ്റുഡിയോ പെപ്പര്‍ ഫ്രൈ ആരംഭിച്ചത്.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മൈസൂരു എന്നിവിടങ്ങള്‍ക്കു പുറമെയാണ് പ്രവര്‍ത്ത മേഖല തിരുവനന്തപുരത്തു കൂടി വ്യാപിപ്പിച്ചിരിക്കുകയാണെന്ന് ഫ്രൈ ഓംനിചാനല്‍ എക്‌സ്പാന്‍ഷന്‍ മേധാവിയും വൈസ് പ്രസിഡന്റുമായ മിഹിര്‍ കുല്‍ക്കര്‍ണി പത്രസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് സ്റ്റുഡിയോ പെപ്പര്‍ ഫ്രൈ ജിയോസാം ഫര്‍ണിഷിങ്‌സ് പോലെയൊരു പ്രമുഖ കമ്പനിയുമായി ചേര്‍ന്ന് തുറക്കാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്. പെപ്പര്‍ ഫ്രൈയുടെ മൊത്തം ബിസിനസില്‍ ദക്ഷിണേന്ത്യയിലെ സ്റ്റോറുകള്‍ നല്‍കുന്ന സംഭാവന വലുതാണ്. അതിനാല്‍ത്തന്നെ സ്വന്തം നിലയിലും, ഫ്രാഞ്ചൈസി മാതൃകയിലും കൂടുതല്‍ പെപ്പര്‍ ഫ്രൈ ഓഫ്ലൈന്‍ സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തിലെ ആദ്യ സ്റ്റുഡിയോ കൊച്ചിയില്‍ ആരംഭിച്ചത് വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളം ബിസിനസിനു മികച്ച മേഖലയാണെന്നതില്‍ സംശയമില്ല. ഇപ്പോള്‍ തിരുവനന്തപുരത്ത് ആരംഭിച്ച സ്റ്റോര്‍ കൂടിയാകുമ്പോള്‍ ദക്ഷിണ ഇന്ത്യയില്‍ മികച്ച വിപണി സാധ്യത ഉണ്ടാകും. തിരുവനന്തപുരത്തെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണിതന്നെയാണ് ഒരുക്കിയിട്ടുള്ളത് – മിഹിര്‍ കുല്‍ക്കര്‍ണി പറഞ്ഞു.

ദക്ഷിണ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ ഫര്‍ണിച്ചര്‍, ഹോം ഡിസൈന്‍ മേഖലകളില്‍ മുന്‍ നിരയിലാണെന്നത് കൊണ്ടു തന്നെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ പെപ്പര്‍ ഫ്രൈ തങ്ങളുടെ ഓഫ്ലൈന്‍ പെപ്പര്‍ഫ്രൈ സ്റ്റുഡിയോകള്‍ വലിയ രീതിയില്‍ വ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും കമ്പനി തങ്ങളുടെ ഓഫ്ലൈന്‍ സ്റ്റുഡിയോകള്‍ തുറക്കും.
‘ഇന്ത്യയിലെ മുന്‍നിര ഹോം ആന്‍ഡ് ഫര്‍ണിഷിങ് വിപണിയായ പെപ്പര്‍ഫ്രൈയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പെപ്പര്‍ ഫ്രൈ ഹോം ആന്‍ഡ് ഫര്‍ണിഷിങ് ബിസിനസ്സ് മികവിന്റെ ഉദാഹരണമാണെന്നും തിരുവനന്തപുരത്തെ ഫ്രാഞ്ചൈസി കമ്പനിയായ ജിയോസാം ഫര്‍ണിഷിങ്സിന്റെ ഡയറക്റ്റര്‍ സാമുവേല്‍ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

രണ്ടു വര്‍ഷം മുന്‍പ് കൊച്ചിയില്‍ സ്റ്റുഡിയോ പെപ്പര്‍ഫ്രൈ ആരംഭിച്ച ശേഷം, കേരളത്തിലെ ബിസിനസിന് ആക്കം കൂട്ടുകയാണ് തിരുവനന്തപുരം സ്റ്റോറിലൂടെ. തിരുവനന്തപുരത്തെ സ്റ്റുഡിയോ പെപ്പര്‍ ഫ്രൈ സംരംഭം ജിയോസാം ഫര്‍ണിഷിങ്ങ്‌സുമായി ചേര്‍ന്ന് ഫ്രാഞ്ചൈസി മാതൃകയിലാണ് തുടക്കമിട്ടിട്ടുള്ളത്. പുതിയ ഓഫ്ലൈന്‍ സ്റ്റോര്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്കായി സ്റ്റുഡിയോ പെപ്പര്‍ ഫ്രൈ വൈവിധ്യമാര്‍ന്ന ഫര്‍ണിച്ചറും ഫര്‍ണിഷിങ് സാമഗ്രികളുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, സ്‌റുഡിയോ പെപ്പര്‍ഫ്രൈയില്‍ത്തന്നെ ഉള്ള ഇന്റീരിയര്‍ ഡിസൈന്‍ വിദഗ്ധരുടെ സേവനവും സൗജന്യമായി ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *