ഉത്തരേന്ത്യയെ കടുത്ത ശൈത്യത്തില്‍ മൂടിക്കുന്ന കാലാവസ്ഥ; കാരണം പോളാര്‍ വോര്‍ട്ടെക്‌സ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ കടുത്ത ശൈത്യത്തില്‍ മൂടിക്കുന്ന കാലാവസ്ഥയ്ക്കു കാരണക്കാരന്‍ പോളാര്‍ വോര്‍ട്ടെക്‌സ്! ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ക്കു സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ മേഖലയാണ് പോളാര്‍ വോര്‍ട്ടെക്‌സ്. ആര്‍ട്ടിക് മേഖലയില്‍നിന്നുവരുന്ന ഈ തണുത്ത കാറ്റാണ് ഉത്തരേന്ത്യയിലെ അതിശൈത്യത്തിനു കാരണമെന്നും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച രാജസ്ഥാനിലെ ചുരുവില്‍ -1.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. യുഎസിലും യൂറോപ്പിലും നിലവില്‍ കടുത്ത ഹിമപാതവും -65 ഫാരന്‍ഹീറ്റ് (ഏകദേശം -53 ഡിഗ്രി സെല്‍ഷ്യസ്) വരെ താഴ്ന്ന താപനിലയുമാണ് പോളാര്‍ വോര്‍ട്ടെക്‌സ് മൂലം ഉണ്ടായിരിക്കുന്നത്. ആര്‍ട്ടിക്കില്‍നിന്നുള്ള ഈ തണുപ്പ് പടിഞ്ഞാറന്‍ കാറ്റിന്റെ ദുര്‍ബലപ്പെടല്‍ നിമിത്തം തെക്കന്‍ പ്രദേശങ്ങളായ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കാണു നീങ്ങുന്നത്. ഇതു സാധാരണ വരുന്ന കാറ്റിനേക്കാള്‍ അധികം തണുപ്പ് വടക്കേ ഇന്ത്യയ്ക്കു സമ്മാനിക്കും. അതായത്, തെക്കന്‍ യൂറോപ്പില്‍നിന്നുള്ള കാറ്റാണ് വടക്കേ ഇന്ത്യയിലേക്ക് അടിക്കുന്നത് – ഐഎംഡിയുടെ ലോങ് റേഞ്ച് ഫോര്‍കാസ്റ്റിങ് മേധാവി ഡി. ശിവാനന്ദ പൈ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *