ജോർജ്ജ് ഫെർണാണ്ടസ് അന്തരിച്ചു

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോർജ്ജ് ഫെർണാണ്ടസ് അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. മറവി രോഗത്തിന് ചികിത്സയിലായിരുന്നു.88 വയസ്സായിരുന്നു.

1930 ജൂൺ മൂന്നിന് മംഗലാപുരത്തായിരുന്നു ജനിച്ചത്. അടിയന്തരാവസ്ഥക്കെതിരെ ലോക സംഘർഷ സമിതി നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ടിച്ചിട്ടുണ്ട്. വാജ്‌പേയ് മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്നു.

പൊഖ്‌റാൻ ആണവ പരീക്ഷണ സമയത്ത് ജോർജ്ജ് ഫെർണാണ്ടസായിരുന്നു പ്രതിരോധ മന്ത്രി. സമത പാർട്ടിയുടെ സ്ഥാപക നേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *