ആന്ധ്രയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 50തോളം കുട്ടികള്‍ക്ക് പരുക്ക്‌

ഗൂണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ സ്‌കൂള്‍ 50ഓളം കുട്ടികളുമായി പോയ ബസ് ഓവുചാലിലേക്ക് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവര്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കൃഷ്ണവേണി ടാലന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്നയുടനെ പ്രദേശത്തുള്ളവര്‍ തടിച്ച് കൂടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *