ഡോ. എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂഡൽഹി : പ്രശസ്ത നിരൂപകയും സാഹിത്യകാരിയുമായ ഡോ. എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വാത്മീകി രാമായണ എന്ന സംസ്കൃത കൃതിയുടെ വിവർത്തനത്തിനാണ് പുരസ്കാരം.50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മണിയൻ പിള്ളയുടെ ആത്മകഥ എന്ന പുസ്തകം തമിഴിലേക്ക് വിവർത്തനം ചെയ്ത കുളച്ചൽ യൂസഫും പുരസ്കാരത്തിന് അർഹനായി. തിരുട്ടൽ മണിയൻ പിള്ള എന്ന പുസ്തകത്തിനാണ് പുരസ്കാരം. തകഴിയുടെ ചെമ്മീൻ ‘ നാ ബാർ ജാൽ ‘ എന്ന പേരിൽ രാജസ്ഥാനി ഭാഷയിലേക്ക് വിവർത്തനം ചെയ്ത മനോജ് കുമാർ സ്വാമിക്കും പുരസ്കാരം ലഭിച്ചു.കെ. ജയകുമാര്‍, കെ. മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *