പീഡനശ്രമം: രണ്ടരക്കൊല്ലത്തിനുശേഷം പ്രതി പിടിയില്‍

മലപ്പുറം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടര വർഷത്തിന് ശേഷം യുവാവ് അറസ്റ്റിൽ. മലപ്പുറം കാളികാവ് ഈനാദി സ്വദേശി നമ്പൻ ഷഫീഖിനെയാണ് ഒടുവിൽ പൊലീസ് പിടികൂടിയത്.

2016 ജൂലൈ 12 നാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചന്ന കേസിലാണ് ഷഫീഖ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം നാടുവിട്ട പ്രതി ദില്ലി, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *