സഹകരണം മെച്ചപ്പെടുത്താൻ മൂന്നുവർഷത്തെ കരാറുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ന്യൂഡൽഹി: വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ മൂന്നുവർഷത്തെ കരാറുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായെത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമോഫോസയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്‍ചയിലാണ് തീരുമാനം.

അടുത്ത മൂന്നുവർഷത്തിനിടയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ഏറെ മുന്നോട്ടുകൊണ്ടുപോകാൻ ഉതകുന്നതാണ് കരാറുകൾ. പ്രതിരോധം, സുരക്ഷ, കാർഷിക മേഖല, വ്യാപാരം, നിക്ഷേപം സമ്പദ് വ്യവസ്ഥ, ടൂറിസം, ഐടി തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ധാരണയായി.

ഉഭയകക്ഷി സഹകരണം വിവിധമേഖലകളിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമായ നടപടികളെല്ലാം കൈക്കൊള്ളാൻ ചർച്ചയിൽ ധാരണായതായി കൂടിക്കാഴ്‍ചയ്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇരുരാഷ്ട്രങ്ങളുടെയും ആഗോളതലത്തിലുള്ള കാഴ്‍ചപ്പാടുകൾ സമാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തന്ത്രപ്രധാനപരമായ മേഖലയിലെ സഹകരണം മൂന്നുവർഷം കൊണ്ട് ഏറെ ഫലപ്രദമാകുമെന്ന് കരുതുന്നതായി ദക്ഷണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റമോഫാസയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *