മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു

കൊച്ചി: മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍. 1928ല്‍ ഇത് മറ നീക്കി പുറത്ത് വന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കത്തെഴുതി ഇരുവരും പിരിഞ്ഞതാണ്. എന്നാല്‍ ചരിത്രത്തില്‍ ഇത് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നും കെ എസ് രാധാകൃഷ്ണന്‍ ചൂണ്ടികാട്ടുന്നു. കൊച്ചി പുസ്തകോത്സവ സമിതിയുടെ സാംസ്‌കാരിക യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് കെ എസ് രാധാകൃഷണന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

1920കളില്‍ തന്നെ ഇരുവരും തമ്മില്‍ രൂക്ഷമായ അഭിപ്രായ വത്യാസമുണ്ടായിരുന്നു. ഗാന്ധിജി മുന്നോട്ട് വച്ച ആശയങ്ങളോട് നെഹ്‌റുവിന് കടുത്ത വിയോജിപ്പായിരുന്നു. മത വിശ്വാസം, സ്ത്രീ ശാക്തീകരണം, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളിലെ വിയോജിപ്പ് നെഹ്‌റു തന്നെ കത്തിലൂടെ ഗാന്ധിജിയോട് തുറന്ന് പറഞ്ഞിരുന്നു. തന്റെ വിശ്വസ്തനായ സഖാവിനെ എന്നന്നേക്കുമായി നഷ്ടപെട്ടുവെന്ന് മറുപടി നല്‍കി 1928ല്‍ തന്നെ ഇരുവരും തെറ്റി പിരിഞ്ഞിരുന്നതായും കെ എസ് രാധാകൃഷ്ണന്‍ പറയുന്നു

എന്നാല്‍ ഗാന്ധിജിയും നെഹുറുവും തമ്മിലുള്ള ഈ അഭിപ്രായ വത്യാസം ചരിത്രത്തില്‍ എവിടെയും അടയാളപ്പെടുത്തുനില്ല. പാഠപുസ്തകങ്ങളും ചരിത്ര പുസ്തകങ്ങളും എന്നും കളവ് മാത്രമാണ് പ്രചരിപ്പിക്കുന്നത്. അവരവരുടെ താല്പര്യം അനുസരിച്ച് ചരിത്രം അടയാളപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *