വി.എസിനെ തള്ളി സി.പി.എം

കൊല്ലം: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം നിര്‍ത്താനാകില്ലെന്ന നിലപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. താല്‍ക്കാലികമായി ഖനനം നിര്‍ത്തണമെന്ന ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ ആവശ്യം സിപിഎം തള്ളി. പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടാനാകില്ലെന്നാണു പാര്‍ട്ടി നിലപാട്.
വീടും ഭൂമിയും നഷ്ടപ്പെട്ടുവെന്നതു വസ്തുതയാണ്. നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണം. തുടര്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വ്യവസായ മന്ത്രി ഇ.പി.ജയരാജനുമായി സമരസമിതി വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
സീ വാഷിങ് നിര്‍ത്താമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തുവെങ്കിലും ഖനനം അവസാനിപ്പിക്കണമെന്ന് സമരസമിതി അറിയിച്ചതോടെയാണ് സമവായമില്ലാതായത്. അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് മന്ത്രി ജയരാജന്‍ സംസാരിക്കുന്നതെന്നും ആലപ്പാട് സന്ദര്‍ശിച്ചു കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും സമരസമിതി പിന്നീട് അഭിപ്രായപ്പെട്ടു. ആലപ്പാട്ടെ ഖനന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കൊല്ലം കലക്ടറെ ചെയര്‍മാനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *