നിരാലംബം പ്രദര്‍ശിപ്പിച്ചു

സാമൂഹിക നവോത്ഥാനപ്രസ്ഥാനമായ അനന്തപുരി ഫൗണ്ടേഷന്‍- മാഷ് മീഡിയ ബീനറില്‍ പത്തനാപുരം ഗാന്ധിഭവനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘നിരാലംബം’ പ്രദര്‍ശിപ്പിച്ചു. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആധ്യക്ഷത വഹിച്ചു. ആത്മീയ-സാമൂഹികരംഗത്തെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ ശ്രേണിയില്‍നിന്നുള്ളവര്‍ ആദ്യപ്രദര്‍ശനത്തില്‍ സംബന്ധിച്ചു.
നല്ല കാലം കുടുംബംപുലര്‍ത്താന്‍ അത്യാദ്ധ്വാനം ചെയ്ത് മക്കളെ ജീവിതാന്തസ്സിലേക്കുയര്‍ത്തിയ മാതാപിതാക്കളെ ജീവിതസായാഹ്നത്തില്‍ ഉപേക്ഷിക്കാതെ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് 27 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. എ. ജെ. സുക്കാര്‍ണോയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എ. കെ. ഹരികുമാറാണ് സംവിധാനം ചെയ്ത നിരാലംബത്തില്‍ അധ്യാപകനും എഴുത്തുകാരനുമായ ഡെന്നി ആന്റണിയുടേതാണ് രചനയും ഗാനങ്ങളും. സംഗീതം ഷാജി സൂര്യ, കല്ലറഗോപനും ശ്രീലക്ഷ്മിയും പാടിയിരിക്കുന്നു.

പുനലൂര്‍ സോമരാജന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തില്‍നിന്നാണ് ഗാന്ധിഭവന്റെ ആരംഭം. പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനായിരുന്ന അച്ചന്‍, എന്‍. ചെല്ലപ്പന്‍ തെരുവില്‍ കണ്ടെടുത്ത നിരാലംബലായവരെ വീട്ടില്‍ കൊണ്ടുവന്ന് കുളിപ്പിച്ച് ഭക്ഷണവും, വസ്ത്രവും നല്‍കിയതു കണ്ടുവളര്‍ന്ന സോമരാജന്‍ എന്ന ബാലന്‍ കഷ്ടപ്പാടിലും പരസ്‌നേഹം എന്ന പുണ്യത്തില്‍ വളര്‍ന്ന് കാരുണ്യത്തിന്റെ ഗാന്ധിഭവന്‍ എന്ന മഹാപ്രസ്ഥാനം പടുയര്‍ത്തിയതാണ് പ്രമേയം. കലാലയങ്ങളിലും വിദ്യാലയങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ഭാവിതലമുറയെ ദയ, കാരുണ്യം, സഹാനുഭൂതി എന്നിവയുള്ളവരായി നിലനിര്‍ത്തുവാന്‍ ലക്ഷ്യമിടുന്നതാണ് ഡോക്യുമെന്ററി.

Leave a Reply

Your email address will not be published. Required fields are marked *