ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി:  ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. 51 യുവതികളുടെ പേരു വിവരങ്ങളും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ആധാര്‍ കാര്‍ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സുപ്രീം കോടതിയില്‍ നല്‍കിയത്. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയില്‍.

കേരളത്തില്‍നിന്നുള്ള ആരുടെയും പേരു വിവരങ്ങള്‍ പട്ടികയില്‍ ഇല്ല. ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വെര്‍ച്വല്‍ ക്യൂ വഴി അല്ലാതെയും യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം 7,564 യുവതികളാണ് ശബരിമലയിലെത്താന്‍ റജിസ്റ്റര്‍ ചെയ്തതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. രേഖ പ്രകാരമുള്ള വിവരമാണ് സുപ്രീം കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *