യൂഹനാന്‍ മാര്‍ മിലിത്തിയോസ് ഒന്നാം പ്രതി; 120 പേര്‍ക്കെതിരെ കേസ്

തൃശൂർ: അവകാശത്തെച്ചൊല്ലി തർക്കം നടക്കുന്ന തൃശ്ശൂർ മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് 120 പേർക്കെതിരെ കേസെടുത്തു. ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *