ശബരിമല സന്ദര്‍ശിച്ച കനകദുര്‍ഗ്ഗയ്ക്ക് ഭര്‍ത്തൃമാതാവിന്റെ മര്‍ദ്ദനം; തിരിച്ച് തല്ലിയെന്നും പരാതി

മലപ്പുറം: ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയെ ഭര്‍തൃമാതാവ് ആക്രമിച്ചതായി പരാതി. തലയ്ക്കു ക്ഷതമേറ്റ ഇവര്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയ ഇവരെ ഭര്‍തൃമാതാവ് പട്ടിക കൊണ്ടു തലയ്ക്കടിച്ചുവെന്നാണു പരാതി. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ, ഭര്‍തൃ മാതാവിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനകദുര്‍ഗ മര്‍ദിച്ചെന്നാണ് ഇവരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *