കൊല്ലം ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്ഥലം എം.എല്‍.എമാരെ ഒഴിവാക്കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കൊല്ലം ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സ്ഥലം എം.എല്‍.എമാരെ ഒഴിവാക്കി. ഇടതുപക്ഷത്തെ ഇരവിപുരം എം.എല്‍.എ എം. നൗഷാദ്. ചവറ എം.എല്‍.എ വിജയന്‍പിള്ള എന്നിവരെയാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്.

കൊല്ലം മേയര്‍ക്കും ക്ഷണമില്ല. എന്നാല്‍ സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. കൊല്ലം എ.എല്‍.എയായ മുകേഷിനെയും ക്ഷണിച്ചിട്ടുണ്ട്. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, സുരേഷ്‌ഗോപി, വി.മുരളീധരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
സ്ഥലം എം.എല്‍.എമാരെ ക്ഷണിക്കാത്തത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *