കോടതികളുടെ നിലനില്‍പ്പുപോലും അപകടത്തിലാകുന്നു: മന്ത്രി ഇ.പി. ജയരാജന്‍

തിരുവനന്തപുരം: കോടതികളുടെ നിലനില്‍പ്പുപോലും അപകടത്തിലാകുന്ന വിധത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്നും സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സി.ബി.ഐ ഡയറക്ടറെ വീണ്ടും പുറത്താക്കിയത് ഫാസിസമാണെന്നും മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്പന്ന മേധാവിത്വത്തിലൂടെ സവര്‍ണാധിപത്യം സ്ഥാപിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്താകെ അസ്വസ്ഥത പടരുമ്പോള്‍ കുറച്ചെങ്കിലും ഭേദം കേരളമാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടായപ്പോള്‍ അതുപയോഗപ്പെടുത്തി വളരാന്‍ ഇടതുപക്ഷത്തിനായില്ല. അത് ഉപയോഗപ്പെടുത്തി അധികാരം നേടിയ സംഘപരിവാര്‍ രാജ്യത്തെ അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് ടി. ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു.

എന്‍.ജി.ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍, കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി ടി.എസ്. രഘുലാല്‍, കെ.എസ്.ഇ.എ ജനറല്‍ സെക്രട്ടറി കെ.എന്‍ അശോക്കുമാര്‍, കെ.ജി.എന്‍.എ ജനറല്‍ സെക്രട്ടറി പി. ഉഷാദേവി, പി.എസ്.സി എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍, എ.കെ.ജി.ടി.സി ജനറല്‍സെക്രട്ടറി കെ.കെ ദാമോദരന്‍, എ.കെ.പി.സി.ടി.എ ജനറല്‍സെക്രട്ടറി പി.എന്‍. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എല്‍.എസ്.എസ്.എ സെക്രട്ടറി എം. കുഞ്ഞുമോന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സതികുമാര്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *