ഭക്തർ  സ്വന്തം ഭവനങ്ങളിൽ അയ്യപ്പജ്യോതി തെളിയിച്ചു

തിരുവനന്തപുരം : ശബരിമലയിലെ ആചാരങ്ങളും,വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തർ  സ്വന്തം ഭവനങ്ങളിൽ അയ്യപ്പജ്യോതി തെളിയിച്ചു.

ശബരിമലയിൽ യുവതീ പ്രവേശനം നടപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, ഹിന്ദു വീടുകളിലും അയ്യപ്പ ജ്യോതി തെളിയിച്ചത്.

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന സമയത്തായിരുന്നു വീടുകളിൽ അയ്യപ്പജ്യോതി തെളിയിച്ചുള്ള പ്രാർത്ഥനകൾ.ക്ഷേത്രങ്ങളിൽ നിരവധി ഭക്തരാണ് അയ്യപ്പജ്യോതി തെളിയിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് കർമ്മ സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *