അഗസ്ത്യാർകൂടത്തിലേക്കുള്ള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിലേക്കുള്ള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം. ഗോത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോണക്കാട് ഗ്രോത്രാചാര സംരക്ഷണ യ‍ജ്ഞം തുടങ്ങി. അഗസ്ത്യാര്‍ ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.

അതേസമയം, അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമായി. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *