ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡൽഹി : ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. മാറ്റിവക്കണമെന്നു ആവശ്യപ്പെട്ടു പ്രതിയായ ആർ ശിവദാസൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. കേസിലെ മൂന്നാം പ്രതിയും കെ എസ് ഇ ബി മുൻ ചെയർമാനും ആണ് ആർ ശിവദാസൻ. സി ബി ഐ യുടെ സത്യവാങ്മൂലത്തിന് മറുപടി ഫയൽ ചെയ്യാൻ കൂടുതൽ സമയം ആവശ്യപ്പെട്ടായിരുന്നു ശിവദാസൻ അപേക്ഷ നൽകിയത്.

ജസ്റ്റിസ്മാരായ എൻ വി രമണ, മോഹന ശാന്തന ഗൗഡർ എന്നിവർ അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സി.ബി.ഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *