യുവതീപ്രവേശ വിധിക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കു തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ലെന്നു പൊലീസ്

പത്തനംതിട്ട : ശബരിമല യുവതീപ്രവേശ വിധിക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കു തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ലെന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ്, മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്രയില്‍നിന്നു വിലക്കിയത്. പൊലീസിന്റെ ഉത്തരവ് ദേവസ്വം ബോര്‍ഡിനും കൈമാറി.

ശബരിമല വിധിക്കെതിരെ പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ സംസ്ഥാനമാകെ നടന്ന സമര പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും മറ്റു കേസുകളുള്ളവര്‍ക്കും ഘോഷയാത്രയെ അനുഗമിക്കാനാകില്ല. ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തുന്നവര്‍ മാത്രമേ പങ്കെടുക്കാവൂ. പൊലീസുകാര്‍ അല്ലാത്തവര്‍ക്കു പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് വേണം. ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ പട്ടിക 11ന് വൈകിട്ട് നാലിനു മുമ്പായി പന്തളം സ്റ്റേഷനില്‍ ഏല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *