പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കണമെങ്കില്‍ ലൈസന്‍സ്

കോഴിക്കോട്: കേരളത്തില്‍ തെരുവു ഭക്ഷണത്തിന്റെ ഗുണമേന്മയുയര്‍ത്താന്‍ സംവിധാനം വരുന്നു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോരിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

ഇതനുസരിച്ച് പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും. വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. സംവിധാനം നടപ്പാക്കുന്നതിനുവേണ്ടിയുള്ള വിവര ശേഖരണം അധികൃതര്‍ ആരംഭിച്ചു.

തെരുവ് ഭക്ഷണശാലകളില്‍ ശുചിത്വവും പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. കൂടാതെ ശുദ്ധജല ലഭ്യതയും ഉറപ്പാക്കും.

പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *