പണി പാളത്തില്‍ കിട്ടി; തീവണ്ടി തടഞ്ഞ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

കണ്ണൂര്‍ : രണ്ടു ദിവസം നീണ്ട പൊതുപണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ കര്‍ശന നടപടികളുമായി റെയില്‍വേ. സംസ്ഥാനത്താകെ ഏതാണ്ട് രണ്ടായിരത്തിലേറെ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) കേസെടുത്തു. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതിന് 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല. പണിമുടക്കു ദിനങ്ങളില്‍ ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വിഡിയോയും കോടതിയില്‍ ഹാജരാക്കാനായി ആര്‍പിഎഫ് ശേഖരിച്ചിട്ടുണ്ട്. പത്രങ്ങളിലും ഓണ്‍ലൈന്‍, ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചു വന്ന ചിത്രങ്ങളും വാര്‍ത്തകളും കേസില്‍ തെളിവാകും

Leave a Reply

Your email address will not be published. Required fields are marked *