നിയമനിർമ്മാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവം:ഹൈക്കോടതി

കൊച്ചി: ഹർത്താലിനെതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. സർക്കാരിന്റെ ഈ നടപടി പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്ന് കോടതി വിശദമാക്കി. പണിമുടക്കും ഹർത്താലും ചോദ്യം ചെയ്തുള്ള ഹർജികളിൽ  ഇടക്കാല ഉത്തരവിലാണ് കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത്. 

പണിമുടക്കിന് ആഹ്വനം ചെയ്യുന്നവർ നിത്യ ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്ന് കോടതി വിശദമാക്കി. പണിമുടക്കിനും ഹർത്താലിനും ആഹ്വനം ചെയ്യുന്നവർ ഇത് കാണാതെ പോകരുതെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *