മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഇനിമുതല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഇനിമുതല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതി. ഹര്‍ത്താലിനെതിരെ കേരളാ ചേംബര്‍ ഒഫ് കൊമേഴ്‌സും മലയാളവേദിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി പരാമര്‍ശം. ജനങ്ങളുടെ മൗലികാവകാശത്തെ സമരങ്ങള്‍ ബാധിക്കരുത്. അതുകൊണ്ട് ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാകുന്ന നാശഷ്ടങ്ങള്‍ക്ക് അത് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവാദിത്വമുണ്ട്. അത്തരത്തിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള പണം ഇവരില്‍ നിന്ന് ഈടാക്കുമെന്നും കോടതി പരാമര്‍ശിച്ചു
തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. സുപ്രീം കോടതിയടക്കം പല തവണ ഇടപെട്ടിട്ടും ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഇത് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
നാളത്തെ ഹര്‍ത്താലിനെ നേരിടാന്‍ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താലിനെ നേരിടാന്‍ സമഗ്രപദ്ധതി തയ്യാറാക്കും. ഇതിനായി എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *