പി വി സത്യനാഥന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

കോഴിക്കോട് : കൊയിലാണ്ടിയിലെ സി പി എം നേതാവ് പി വി സത്യനാഥന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ച് പോലീസ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം എന്തെന്നതില്‍ വ്യക്തതയില്ല. ആയുധം കണ്ടെത്താന്‍ അന്വേഷണം തുടരുമെന്നും പോലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി 10ഓടെയാണ് സി പി എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ (62) കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *