വയനാട് എസ്പിക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനം, കളക്ടറെ തടഞ്ഞു, മാനന്തവാടിയില്‍ വന്‍സംഘര്‍ഷം

വയനാട്: മാനന്തവാടിയില്‍ ഇന്ന് പുലര്‍ച്ചെയിറങ്ങിയ കാട്ടാനയെ നിരീക്ഷിക്കുന്നതില്‍ വനം വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് നാട്ടുകാര്‍.

പുലര്‍ച്ചെ നാല് മണി മുതല്‍ ജനവാസ മേഖലയില്‍ ആനയുണ്ടായിട്ടും വനം വകുപ്പ് നാട്ടുകാര്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല പനച്ചിയില്‍ സ്വദേശി അജീഷ് കുമാറിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ മാനന്തവാടി ടൗണില്‍ പ്രതിഷേധിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് നാല് താലൂക്കുകളിലായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മൈസൂരു, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുളള റോഡുകള്‍ ഉപരോധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തുന്നത്.

മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കെത്തിയ എസ്പി ടി നാരായണനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. ആശുപത്രിയിലേക്ക് നടന്നുപോകാന്‍ എസ്പിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്തേക്ക് ജില്ലാ കളക്ടര്‍ രേണു രാജുവും പൊലീസ് സംഘവും എത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *