കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ നര ഭരത് റെഡ്ഡിയുടെ വസതിയില്‍ ഇ ഡി റെയ്ഡ്

ബെംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ നര ഭരത് റെഡ്ഡിയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ബല്ലാരി എംഎല്‍എയാണ് നര ഭരത് റെഡ്ഡി. രാവിലെ ആറരയോടെയാണ് ബെംഗളുരുവില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ബല്ലാരിയിലെ എംഎല്‍എയുടെ വസതിയില്‍ പരിശോധന ആരംഭിച്ചത്.

എംഎല്‍എയുമായി ബന്ധമുള്ള ആറിടങ്ങളില്‍ ഇഡി പരിശോധന പുരോഗമിക്കുകയാണ്. നര ഭരത് റെഡ്ഡിയുടെ ബല്ലാരി, ബെംഗളുരുവിലെ വീടുകള്‍, ചെന്നൈയിലെ ഓഫീസ്, പിതാവിന്റെ ഓഫീസ്, അമ്മാവന്‍ പ്രത റെഡ്ഡിയുടെ വീട്, ഓഫീസ് എന്നിവിടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്.

നേരത്തെ എംഎല്‍എ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബല്ലാരി നഗരത്തിലുടനീളം പ്രഷര്‍ കുക്കറുകള്‍ വിതരണം ചെയ്തത് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *