സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46160 രൂപയാണ്. ഇന്നലെ 80 രൂപയാണ് പവന് കുറഞ്ഞിരുന്നത്.

രണ്ട് ദിവസംകൊണ്ട് പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കുറഞ്ഞ് 5770 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4775 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയ്ക്ക് ഒരു രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളി വില 77 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *