എ കെ ശശീന്ദ്രന്‍ സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന് എന്‍ സി പി ഔദ്യോഗിക വിഭാഗം

തിരുവനന്തപുരം : എ കെ ശശീന്ദ്രന്‍ മന്ത്രി, എം എല്‍ എ സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന് എന്‍ സി പി ഔദ്യോഗിക വിഭാഗം.

എന്‍ സി പിയുടെ മറ്റ് മുഴുവന്‍ ജനപ്രതിനിധികള്‍ക്കും കത്ത് നല്‍കും. ദേശീയ നേതാവ് അജിത് പവാറിന്റെ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഔദ്യോഗിക വിഭാഗം മുന്നറിയിപ്പു നല്‍കി.

എന്നാല്‍, കേരളത്തിലെ എന്‍ സി പി ശരത് പവാര്‍ വിഭാഗത്തിനൊപ്പമാണെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. എന്‍ സി പി ഇടതുപക്ഷത്തിനൊപ്പമെന്ന നയം തുടരുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *