പക വീട്ടാന്‍ ‘ദി മിസ്‌റ്റേക്കര്‍ ഹൂ ‘

സസ്‌പെന്‍സ് ഹൊറര്‍ ജോണറിലൊരുക്കിയ ‘ദി മിസ്‌റ്റേക്കര്‍ ഹൂ ‘ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് സംവിധാനം ചെയ്തിരിക്കുന്നത് മായ ശിവ, ശിവ നായര്‍ ദമ്പതികളാണ് എന്നതാണ്. ചിത്രത്തില്‍ നായകനാകുന്നതോ അവരുടെ മകന്‍ ആദിത്യദേവും.

മായ ശിവ നേരത്തെ ഥന്‍, മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആ രണ്ട് ചിത്രത്തിലും മകനായിരുന്നു ഹീറോ. ഇത്തവണ ഭര്‍ത്താവ് ശിവ നായര്‍ ഭാര്യയോടൊപ്പം ചേര്‍ന്ന് സംവിധാന മേലങ്കി അണിഞ്ഞിരിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും ഈ മൂവര്‍ കുടുംബത്തിന്റെ പങ്കാളിത്തം നിറഞ്ഞു നില്ക്കുന്നു.

തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പക വീട്ടാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ്മ, ബിപിന്‍, ബിജു, വിനീഷ്, മണിയന്‍ ശ്രീവരാഹം, സുബ്രമണി എന്നിവ വരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍ ആദിത്യദേവ് ഫിലിംസ്, നിര്‍മ്മാണം മായ ശിവ, സംവിധാനം മായ ശിവ, ശിവ നായര്‍, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം മായ ശിവ, ഛായാഗ്രഹണം മായ ശിവ, ആദിത്യദേവ്, ചമയം മായ ശിവ, ശിവനായര്‍, എഡിറ്റിംഗ് ആദിത്യദേവ്, ത്രില്‍സ് ശിവ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ പെരുന്താന്നി, പിആര്‍ഓ അജയ് തുണ്ടത്തില്‍ …..

Leave a Reply

Your email address will not be published. Required fields are marked *