കെ എസ് ആര്‍ ടി സി വൈദ്യുത ബസുകള്‍ നഷ്ടത്തിലാണെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി വൈദ്യുത ബസുകള്‍ നഷ്ടത്തിലാണെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.

കെ എസ് ആര്‍ ടി സി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്കവാറും വൈദ്യുതി ബസില്‍ ആളില്ല. പത്തുരൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറുപേര്‍ക്ക് കയറാന്‍ ബസില്‍ സൗകര്യമില്ലെന്നും അങ്ങനെ നിരവധി പേര്‍ കയറിയാല്‍ തന്നെ പത്തുരൂപ വച്ച് എത്ര കിട്ടാനാണെന്നും അദ്ദേഹം ചോദിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നഷ്ടത്തില്‍ ഓടുന്ന മുഴുവന്‍ റൂട്ടുകളും റീഷെഡ്യൂള്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതുകൂടാതെ കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ശമ്ബളം ഒന്നിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും പുതിയ ബസുകള്‍ സ്വിഫ്റ്റിനു കീഴില്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *