പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാന്‍; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊ ല്ലപ്പെട്ടു.

മൂന്ന സ്ത്രീകള്‍ക്ക് പരിക്കേറ്റു. ജെയ്ഷ് അല്‍ അദ്ല്‍ എന്ന ഇറാനിയന്‍ ഭീകരഗ്രൂപ്പിന്റെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കി.

ഇറാനിലെ തങ്ങളുടെ അംബാസഡറെ പാകിസ്ഥാന്‍ തിരികെ വിളിച്ചു. നാട്ടിലേക്ക് പോയ ഇറാന്‍ അംബാസര്‍ തിരികെ വരുന്നതും വിലക്കി. പാക് വിദേശ മന്ത്രാലയം ശക്തമായ പ്രതിഷേധം ഇറാനെ അറിയിച്ചു.

സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി വാദിക്കുന്ന തദ്ദേശീയ സുന്നി മുസ്ലീം തീവ്രവാദി ഗ്രൂപ്പായ ജെയ്ഷ് അല്‍ അദ്ല്‍ ഇറാനിലും പാകിസ്ഥാനിലും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ബലൂചിസ്ഥാനിലെ പഞ്ച്ഗുഡില്‍ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. ബോംബുകള്‍ വഹിച്ച ആറ് ഡ്രോണുകളും റോക്കറ്റുകളുമാണ് ഇറാന്‍ പ്രയോഗിച്ചത്.ഒരു പള്ളിയും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *