കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ വലിയ നേട്ടങ്ങള്‍ക്ക് കാരണമാകാന്‍ കഴിഞ്ഞു: ആന്റണി രാജു

തിരുവനന്തപുരം: പൊതുഗതാഗത രംഗത്തെ പൊതുമേഖലാ സ്ഥാപനമായ കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കുക എന്നതിനേക്കാള്‍ നഷ്ടം കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം ലക്ഷ്യമെന്നു മുന്‍മന്ത്രി ആന്റണി രാജു.

കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ക്ക് കാരണമാകാന്‍ കഴിഞ്ഞു വെന്നും പടിയിറങ്ങുന്നത് അഭിമാനത്തോടെയെന്നും ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് ആര്‍ ടി സി മാനേജ്‌മെന്റില്‍ പ്രഫഷണലുകളെ കൊണ്ടുവന്നു. പ്രതീക്ഷിച്ച രീതിയിലുള്ള വെല്ലുവിളികള്‍ വകുപ്പില്‍ നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് നടപ്പിലാക്കി. ശമ്പള പരിഷ്‌കരണം പ്രാവര്‍ത്തികമാക്കി. സിംഗിള്‍ ഡ്യൂട്ടി സംവിധാനം കൊണ്ടുവന്നു. പ്രതിദിന വരുമാനത്തില്‍ വര്‍ധന വന്നു. 545 പുതിയ ബസുകള്‍ വാങ്ങി. ഫോണ്‍ പെ സംവിധാനം നടപ്പിലാക്കി. കെ എസ് ആര്‍ ടി സിയില്‍ ആധുനികവത്ക്കരണം നടപ്പിലാക്കി. യൂണിഫോം സംവിധാനം പുനസ്ഥാപിച്ചു. എ ഐ കാമറ സംവിധാനം നടപ്പിലാക്കി.

ലൈസന്‍സും ആര്‍ സി ബുക്കും സ്മാര്‍ട്ട് കാര്‍ഡാക്കി. തുടര്‍ന്ന് എല്ലാ തലത്തിലും വകുപ്പിലെ സമഗ്രവികസനം ഉറപ്പുവരു ത്താനായി എന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാ ക്കാവുന്ന പല പരിഷ്‌കരണങ്ങളും കെ എസ് ആര്‍ ടി സിയില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *