ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

ന്യൂഡല്‍ഹി : ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ഫെഡറേഷന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ താത്കാലിക സമിതി രൂപീകരിച്ചു. ഭൂപീന്ദര്‍ സിംഗ് ബജ് വ അധ്യക്ഷനായ അഡ്‌ഹോക്ക് കമ്മിറ്റിയില്‍ എംഎം സോമയ്യ, മഞ്ജുഷ കന്‍വാര്‍ എന്നിവര്‍ അംഗങ്ങളാണ്.

നീതിയും ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് പുതിയ അഡ് ഹോക്ക് കമ്മിറ്റിയെ നിയമിക്കുന്നതെന്ന് ഐ ഒ എ അറിയിച്ചു.

ഒളിംപിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന്, ലൈംഗികാരോപണ വിധേയനായ മുന്‍ ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാനലിനെ ഞായറാഴ്ച കായിക മന്ത്രാലയം സസ്‌പെന്ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *