മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി : മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിഭാഗം) കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്.

ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഘടനയെ നിരോധിച്ച കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

അഖിലേന്ത്യാ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഇടക്കാല ചെയര്‍മാന്‍ മസറത്ത് ആലമിന്റെ നേതൃത്വത്തിലുള്ള വിഭാഗം ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തുവെന്നാണു കണ്ടെത്തല്‍. ജമ്മു കശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *