ടി ടി ഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയില്‍

മലപ്പുറം : ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ടി ടി ഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയില്‍. മങ്കട വേരുംപുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28) ആണ് റെയില്‍വെ പപോലീസിന്റെ പിടിയിലായത്. റെയില്‍വേയുടെ വ്യാജ ഐ ഡി കാര്‍ഡ് ഇയാളില്‍ നിന്നും കണ്ടെടുത്തു

നിലമ്പൂര്‍ ആര്‍ പി എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ പിടികൂടിയത്. സുല്‍ഫിക്കര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഐ ഡി കാര്‍ഡ് സ്വയം നിര്‍മിക്കുകയായിരുന്നു. പ്രതിയെ ഷൊര്‍ണൂര്‍ ആര്‍ പി എഫ് പോസ്റ്റ് കമാന്‍ഡര്‍ ക്ലാരി വത്സ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിന് തുടര്‍നടപടികള്‍ക്കായി കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *