മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

തൃശൂര്‍ : മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ ചെന്നൈ നിവാസികളെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ നമുക്ക് ചേര്‍ത്ത് നിര്‍ത്തണം – മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈയില്‍ സാധാരണത്തേതില്‍ ഇത്തവണ പത്തിരട്ടിയലധികമാണ് മഴ ലഭിച്ചത്. മരണസംഖ്യ എട്ടായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ നമുക്ക് ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട്.

പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞത്. അവിടെ 5000 ലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെ എല്ലാ സഹായവും എത്തിക്കുന്നതിന് നടപടികള്‍ അവര്‍ സ്വീകരിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെങ്കില്‍ അത് നമ്മള്‍ ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *