മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ശരിവച്ചു ഹൈക്കോടതി

കൊച്ചി : മലപ്പുറം ബാങ്ക് ലയനം ശരിവച്ച് ഹൈക്കോടതി. ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടിയാണ് ശരിവച്ചത്.

സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി കോടതി അംഗീകരിച്ചു. നിര്‍ബന്ധിത ലയനത്തിനുള്ള സഹകരണ സൊസൈറ്റി നിയമ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി സിംഗിള്‍ ബഞ്ച് തള്ളി. സഹകരണ നിയമ ഭേദഗതി നിലനില്‍ക്കുന്നതല്ലെന്ന റിസര്‍വ് ബാങ്ക് വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ യു ഡി എഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബേങ്കിന്റെ ഭാഗമായി.

ലയന പ്രമേയമോ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കിന്റെ ഭാഗമായി ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റിയുടെ നിയമ ഭേദഗതി. 2021ലായിരുന്നു ഹരജിക്കാധാരമായ നിയമ ഭേദഗതി. ഇത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് യു എ ലത്തീഫ് എം എല്‍ എയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *