ജനതാതദള്‍ എസ് കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി

ന്യൂഡല്‍ഹി : ജനതാതദള്‍ എസ് എന്‍ ഡി എയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ചതിന് പിന്നാലെ പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുടെതാണ് നടപടി. ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ താത്കാലി അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

യഥാര്‍ത്ഥ ജെഡിഎസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സി എം ഇബ്രാഹിം വ്യക്തമാക്കിയിരുന്നു. എന്‍ ഡി എയില്‍ ചേര്‍ന്നതിനെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

പാര്‍ട്ടിയുടെ കര്‍ണാടക ഘടകം ഭാരവാഹികളെ പിരിച്ചുവിട്ടതായും തന്റെ നേതൃത്വത്തില്‍ ഒരു അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നതായും എച്ച് ഡി കുമാരസ്വാമി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *