സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്‌റാഈല്‍

ഗസ്സ : സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്‌റാഈല്‍ . സിറിയയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാദം. കടല്‍ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഹമാാസുകാരെ വധിച്ചതായും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.

അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 704 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 300 ഓളം പേര്‍ കുട്ടികളാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഗസ്സയിലെ സ്ഥിതിഗതികളില്‍ യൂണിസെഫ് ആശങ്ക രേഖപ്പെടുത്തി. ഗസ്സയില്‍ 18 ദിവസത്തില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടു. 5364 കുട്ടികള്‍ക്ക് പരുക്കേറ്റു. ഗസ്സയിലെ സാഹചര്യം ധാര്‍മ്മികതയ്ക്കു മേലുള്ള കളങ്കമാണെന്നും യൂണിസെഫ് വ്യക്തമാക്കി .ഗസ്സയില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഇന്‍കുബേറ്ററില്‍ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപകടത്തിലാകുമെന്ന് യുഎന്‍ ദുരിതാശ്വാസ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *