എരുമേലി അട്ടിവളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ്‌ 17 പേര്‍ക്ക് പരിക്കേറ്റു

കോട്ടയം: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. എരുമേലി അട്ടിവളവില്‍ ഇന്ന് രാവിലെ ആറുമണിക്കാണ് അപകടമുണ്ടായത്.

കര്‍ണാടക കോലാറില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

43 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ 15 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ശബരിമല പാതയില്‍ ഒന്നര മണിക്കൂറിലേറെ നേരം ഗതാഗത തടസം നേരിട്ടിരുന്നു.

ബസ് മറിഞ്ഞ പ്രദേശം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ വാഹനം മറിയുകയായിരുന്നുവെന്നാണ് വിവരം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ മേഖലയില്‍ ഇല്ലാതിരുന്നതും അപകടത്തിന് കാരണമായതായി ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *