‘കേരളീയം’ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ യു ഡി എഫ്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നവംബറില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ യു ഡി എഫ്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടക്കുന്നുവെന്ന വിമര്‍ശം ഉയര്‍ത്തിയാണ് യു ഡി എഫിന്റെ പിന്മാറ്റം.

നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനസദസ്സ് ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച തലസ്ഥാനത്ത് കേരളീയം പരിപാടിയും നവംബര്‍ 18 മുതല്‍ 24 വരെ നിയോജക മണ്ഡലങ്ങളില്‍ ജനസദസ്സും നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *