നയതന്ത്ര തര്‍ക്കം: കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം.

കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് അവിടെയ്ക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അവിടെയുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് സമാനമായ ഒരു ഉപദേശം നല്‍കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയും അവിടെയുള്ള പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *