ബാരാമുള്ളയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 3 ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരന്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നാമത്തെ ഭീകരന്റെ മൃതദേഹം അതിര്‍ത്തിക്കടുത്താണ് കിടക്കുന്നത്. പാകിസ്ഥാന്‍ പോസ്റ്റില്‍ നിന്ന് തുടര്‍ച്ചയായി വെടിവയ്പുണ്ടായതിനാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.

ബാരാമുള്ള ജില്ലയിലെ ഉറി, ഹത്‌ലംഗയിലെ ഫോര്‍വേഡ് ഏരിയയില്‍ ഭീകരരും സൈന്യവും ബാരാമുള്ള പോലീസും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. രാവിലെ ഉറിഹത്തലംഗയില്‍ ഭീകരരെ കണ്ടതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചു.

അതേയമയം, ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടല്‍ ശനിയാഴ്ച നാലാം ദിവസവും തുടരുകയാണ്. ഭീകരരെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണവും സേന ഉപയോഗിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *