നിപ്പ: നിയന്ത്രവിധേയം; രണ്ടാം ഘട്ട വ്യാപനം ഇല്ലെന്ന്‌ ആരോഗ്യമന്ത്രി

കോഴിക്കോട് : സംസ്ഥാനത്ത് നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയില്‍ സ്ഥിതി നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് ലഭ്യമായ പരിശോധനാ ഫലങ്ങള്‍ എല്ലാം നെഗറ്റീവാണെന്ന് വൈകുന്നേരത്തെ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ടാം ഘട്ട വ്യാപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. പുതിയ പോസിറ്റീ്വ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1192 പേരാണ് നിലവില്‍ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ള അഞ്ച് പേരെ ഇന്ന് ആശുപത്രി ഐസ്വലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയടക്കം നാലുപേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കൂടുതല്‍ പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിപ്പാ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ഒരാള്‍ക്ക് എതിരെ കേസെടുത്തതായും ആരോഗ്യ മന്ത്രി അറിയിച്ചു. തെറ്റായ വിവരങ്ങള്‍ ആരും പ്രചരിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *