പതിനെട്ടാമത് ജി 20 ഉച്ചകോടി ഇന്ന് മുതല്‍

ന്യൂഡല്‍ഹി : പതിനെട്ടാമത് ജി 20 ഉച്ചകോടി ഇന്ന് മുതല്‍ ഡല്‍ഹിയില്‍.19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യന്‍ യൂണിയന്‍ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ഡല്‍ഹിയിലെ ഉച്ചകോടിയില്‍ പങ്കെടുക്കും.

ജി 20 യില്‍ ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തുന്നതില്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് ഇന്ത്യയില്‍ ജി20 യോഗം ചേരുന്നത്.

യുക്രെയിന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

വൈകുന്നേരം രാഷ്ട്ര തലവന്മാര്‍ക്കായി രാഷ്ട്രപതി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *