സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില കുറയുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5490 രൂപയിലെത്തി. ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 43,920 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4553 രൂപയാണ് വില. ഇന്നലെയും ഒരു ഗ്രാം സ്വര്‍ണത്തിന്15 രൂപ കുറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.