മണിപ്പൂരില്‍ കര്‍ഷകര്‍ക്കു നേരെ വെടിവയ്പ്പ്: രണ്ടു പേര്‍ മരിച്ചു

ഇംഫാല്‍ : മണിപ്പൂരില്‍ കലാപത്തിന് അറുതിയാകുന്നില്ല. കര്‍ഷകര്‍ക്കു നേരെയുള്ള വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. നെല്‍പാടത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണം.

സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന്‍രെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പണിക്കിറങ്ങിയത്. എന്നാല്‍ അക്രമികളുടെ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. വിവിധയിടങ്ങളില്‍ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്‌തെന്നാണ് സൂചന.

മണിപ്പൂരില്‍ കുക്കി മേഖലകള്‍ക്ക് പ്രത്യേക ഭരണം എന്നാവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. ഹില്‍ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. എന്നാല്‍ ഇതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇംഫാലിന് സമീപം അഞ്ച് വീടുകള്‍ക്ക് തീയിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *